പതങ്കയത്ത് കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു



കോഴിക്കോട്   കോടഞ്ചേരി:പതങ്കയത്ത് കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു.  ഇന്ന് വൈകിട്ട് മൂന്നുമണിയോടുകൂടി കുളിക്കാൻ ഇറങ്ങിയ മലപ്പുറം വള്ളിക്കുന്ന് സ്വദേശിയായ റഹീസ് സഹിഷാദ് ( 20) ആണ് വെള്ളത്തിൽ മുങ്ങിയത്.ഉടൻ കോടഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മലപ്പുറം വള്ളിക്കുന്ന് ആനങ്ങാടി തൂലിക്കൽ അബ്ബാസിൻ്റെ മകനാണ്.

കൂടെയുള്ളവരും നാട്ടുകാരും ചേർന്ന് രക്ഷാ പ്രവർത്തനം നടത്തി.

Post a Comment

Previous Post Next Post