കുറ്റിപ്പുറം കുമ്പിടിയില്‍ ഓടികൊണ്ടിരിക്കുന്ന കാറിന് മുകളിലേക്ക് മരകൊമ്പ് പൊട്ടി വീണു. യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. കുമ്പിടി സര്‍ക്കാര്‍ ആശുപത്രിക്ക് സമീപം വച്ച് ചൊവ്വാഴ്ച്ച വൈകീട്ട് ആറ് മണിയോടെയാണ് അപകടം. തൃത്താല ഭാഗത്ത് നിന്ന് കുറ്റിപ്പുറം ഭാഗത്തേക്ക് പോകുന്ന കാറിന് മുകളിലേക്കാണ് റോഡരികിലുളള മാവിന്റെ വലിയ കൊമ്പ് പൊട്ടി വീണത്. കാറില്‍ നിറയെ യാത്രക്കാര്‍ ഉണ്ടായിരുന്നെങ്കിലും ആര്‍ക്കും പരിക്കില്ല.