വയനാട് ബസ്സുകൾ തമ്മിൽ കൂട്ടി ഇടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരണപ്പെട്ടു



 വയനാട്  മാനന്തവാടി: മാനന്തവാടി ഒണ്ടയങ്ങാടിക്ക് സമീപം കഴിഞ്ഞയാഴ്ച്ച കർണാടക ആർടിസി ബസ്സും, സ്വകാര്യ ടൂറിസ്റ്റ് ബസ്സും കൂട്ടിയിടി ച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ മരിച്ചു. പെരിന്തൽമണ്ണ മണ്ണേങ്ങൽ ഇളയോടത്ത് ഹുസൈൻ (55) ആണ് മരിച്ചത്.പെരിന്തൽമണ്ണയിൽ നിന്നും വയനാട് സന്ദർശിക്കാനായെത്തിയ സംഘം സഞ്ചരിച്ച ടൂറിസ്റ്റ് ബസ്സിലുണ്ടായിരുന്നയാ ളായിരുന്നു ഹുസൈൻ. ഭാര്യ: വിരിയേത്തു. മക്കൾ: ഹൈറുന്നീസ, ഷംസീറ, മുഹമ്മദ് ഉനൈസ്. സഹോദരന്മാർ: മുഹമ്മദലി, കോമ മുസ്ലിയാർ,മുസ്തഫ സഖാഫി

Post a Comment

Previous Post Next Post