മലപ്പുറം: മലപ്പുറം നിലമ്പൂർ കാളികാവിൽ ടാപ്പിംഗ് തൊഴിലാളിയെ പുലി കടിച്ചു. ഇന്ന് പുലർച്ചെ ടാപ്പിങ്ങിനു വേണ്ടി എസ്റ്റേറ്റിലേക്ക് പോയ തൊഴിലാളികളിൽ പെട്ട ഗഫൂർ എന്ന യുവാവിനെയാണ് പുലി കടിച്ചു കൊണ്ടുപോയത്. രാവിലെ റബ്ബർ ടാപ്പിങ്ങിന് കൊണ്ടുപോയപ്പോൾ ഗഫൂറിനെ പുലി കഴുത്തിന് കടിച്ച് കാട്ടിലേക്ക് കൊണ്ടുപോയി എന്ന് ഭയചകിതനായി വന്ന കൂടെയുള്ള യുവാവാണ് നാട്ടുകാരോട് പറഞ്ഞത്. ഇത് തുടർന്ന് നടത്തിയ അന്വേഷണത്തിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി. നിലമ്പൂർ കരുവാരക്കുണ്ടുമായി അതിർത്തി പങ്കിടുന്ന കാളികാവ്, അടക്കാക്കുണ്ട് എന്ന പ്രദേശത്തെ റബർ എസ്റ്റേറ്റിൽ നിന്നാണ് യുവാവിനെ ജോലിക്കിടയിൽ പുലി പിടിച്ച് തൊട്ടടുത്തുള്ള കാട്ടിലേക്ക് കൊണ്ടുപോയത്. കൂടെയുള്ള തൊഴിലാളി വിവരമറിച്ചതിനെ തുടർന്ന് പോലീസും നാട്ടുകാരും ചേർന്ന് ഒന്നര മണിക്കൂറോളം നടത്തിയ തിരച്ചിലിന്റെ ഭാഗമായാണ് മൃതദേഹം കണ്ടെത്താൻ ആയത്. യുവാവിന്റെ ശരീരം ഭാഗികമായി പുലി ഭക്ഷിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഈ പ്രദേശം പുലിയുടെയും കടുവയുടെയും ആനയുടെയും പന്നിയുടെയും ശല്യമുള്ള പ്രദേശമാണ്. പക്ഷേ അടുത്തിടെ ആദ്യമായാണ് ഒരു മനുഷ്യനെ പുലി ആക്രമിച്ച വാർത്ത ഇവിടെ നിന്നും റിപ്പോർട്ട് ചെയ്യുന്നത്. പുലിയുടെ സാന്നിധ്യം പലതവണ വനം വകുപ്പിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും അനാസ്ഥ കാരണം ഇങ്ങനെ ഒരു ദുരന്തം സംഭവിച്ചതിൽ നാട്ടുകാർ പ്രതിഷേധത്തിലാണ്..
റിപ്പോർട്ട്: അമീർ പറമ്പിൽപീടിക.
ആക്സിഡൻ്റ് റെസ്ക്യൂ മീഡിയ വിങ്.
⊶⊷⊶⊷❍❍⊶⊷⊶⊷
*മലപ്പുറം ജില്ലയിൽ നടക്കുന്ന അപകട വാർത്തകളും, എമർജൻസി അറിയിപ്പുക ളും വേഗത്തിൽ അറിയാൻ ആക്‌സിഡന്റ് റെസ്ക്യൂ 24×7 വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക👇*
⊶⊷⊶⊷❍❍⊶⊷⊶⊷
https://chat.whatsapp.com/CaPvSsCrJiv57XiElOfYYB