മിനി ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം; രണ്ടാഴ്ചയായി ചികിത്സയിലിരുന്ന യുവാവ് മരിച്ചു



 തിരുവനന്തപുരം: ഹോളോബ്രിക് കയറ്റിവന്ന മിനി ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന ബൈക്ക് യാത്രക്കാരൻ മരിച്ചു.

കന്യാകുമാരി ജില്ലയിലെ പളുകല്‍ പഞ്ചായത്തില്‍ മൂവോട്ടുകോണം ശ്രീരാജ് (36 )ആണ് അപകടത്തില്‍ മരിച്ചത്. ഏപ്രില്‍ 29ന് വൈകുന്നേരം മൂവോട്ടുകോണം ജംഗ്ഷന് സമീപത്ത് വെച്ചായിരുന്നു അപകടം ഉണ്ടായത്.


തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ശ്രീരാജ് കാരക്കോണം സിഎസ്‌ഐ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അപകടത്തില്‍ പളുകല്‍ പൊലീസ് കേസെടുത്തു

Post a Comment

Previous Post Next Post