മംഗളൂരു: ബൈക്ക് യാത്രക്കിടെ വൈദ്യുതി ലൈൻ പൊട്ടിവീണ് യുവാവ് മരിച്ചു. യക്ഷഗാന കലാകാരൻ കെ.ലഞ്ജിത്ത് (34) ആണ് ഷോക്കേറ്റ് മരിച്ചത്.
ബൈക്കിന്റെ പിൻസീറ്റിലിരുന്ന മറ്റൊരാളെ നാട്ടുകാർ രക്ഷപ്പെടുത്തി. പരിക്കേറ്റ രഞ്ജിത്തിനെ ഉടൻ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കൊപ്പക്ക് സമീപം നടക്കാനിരുന്ന സൂരളുമേളയുടെ യക്ഷഗാന പരിപാടി മഴ കാരണം റദ്ദാക്കിയതിനെ തുടർന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്നു ഇരുവരും. ഇതിനിടെയാണ് അപകടം.