കൊല്ലത്ത് മരം ഒടിഞ്ഞ് വീണ് അപകടം.. ഗൃഹനാഥന് ദാരുണാന്ത്യം

 


കൊല്ലത്ത് മരം ഒടിഞ്ഞ് വീണ് ഗൃഹനാഥൻ മരിച്ചു. പട്ടാഴിയിലാണ് ഈ ദാരുണ സംഭവം ഉണ്ടായത്. മൈലാടുംപാറ പാലമൂട്ടിൽ വീട്ടില്‍ സാബു എന്ന ബൈജു വർഗ്ഗീസ് (55)ആണ് മരിച്ചത്.പ്രദേശത്ത് രണ്ട് ദിവസങ്ങൾക്ക് മുൻപ് വീശിയ ശക്തമായ കാറ്റിൽ സാബുവിൻ്റെ വീടിനോട് ചേർന്നുള്ള പുരയിടത്തിൽ നിന്ന മരം ഒടിഞ്ഞ് തൂങ്ങിയിരുന്നു.

ഇന്നലെ ഉച്ചയോട് കൂടി സാബു ഒടിഞ്ഞ് തൂങ്ങി കിടക്കുന്ന മരത്തിൻ്റെ ശാഖ മുറിച്ച് മാറ്റുന്നതിനിടെ മരക്കൊപ്പ് ദേഹത്തേക്ക് വീഴുകയായിരുന്നു.അപകടം നടന്ന് ഉടൻ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Post a Comment

Previous Post Next Post