ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി



എറണാകുളം  കോതമംഗലം: ഊന്നുകല്ലിൽ നമ്പൂരിക്കൂപ്പിനു സമീപം ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഊന്നുകൽ തറപ്പിൽ വീട്ടിൽ ബേബി ദേവസ്യ (63), ഭാര്യ മോളി (53) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ബേബിയെ തൂങ്ങിയ നിലയിലും മോളിയെ കട്ടിലിൽ മരിച്ചു കിടക്കുന്ന നിലയിലുമാണ് കണ്ടെത്തിയത്. ഊന്നുകൽ പോലീസും ഫോറൻസിക് സംഘവും സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു വരുന്നു. മരണകാരണം വ്യക്തമായിട്ടില്ല.



Post a Comment

Previous Post Next Post