റെയിൽവേ ട്രാക്കിന് സമീപം പുല്ലരിയുന്നതിനിടെ ട്രെയിൻ തട്ടി; വയോധികന് ദാരുണാന്ത്യം



മലപ്പുറം:  റെയിൽവേ ട്രാക്കിന് സമീപം പുല്ലരിയുകയായിരുന്ന വയോധികൻ ട്രെയിൻ തട്ടി മരിച്ചു. തുവ്വൂർ കമാനത്ത് ഞായറാഴ്ച്ച രാവിലെ പത്തിനാണ് അപകടം. കമാനം സ്വദേശി കൂത്താറമ്പത്ത് ഭാസ്കരൻ നായർ (79) ആണ് മരിച്ചത്....

പശുവിന് പുല്ലരിയുന്നതിനിടെ ഷൊർണ്ണൂർ-നിലമ്പൂർ പാസഞ്ചർ ഇടിച്ചാണ് അപകടം. കേൾവിക്കുറവുള്ള ഭാസ്കരന് ട്രെയിൻ വരുന്നത് അറിഞ്ഞിരുന്നില്ല. കരുവാരക്കുണ്ട് പോലീസിൻ്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടികൾ സ്വീകരിച്ചു.

ഭാര്യ: ഐമാവതി . മക്കൾ: സുരേഷ് കുമാർ, നന്ദകുമാർ, രാജഗോപാൽ, മഞ്ജുള.



Read more at: https://truevisionnews.com/news/287838/elderly-man-dies-after-being-hit-train-malappuram

Post a Comment

Previous Post Next Post