എടത്തനാട്ടുകര അലനല്ലൂരിൽ ടാപ്പിംങ് തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി. കാട്ടന ആക്രമണമെന്ന് സംശയം


 പാലക്കാട്‌ : എടത്തനാട്ടുകര അലനല്ലൂരിൽ ടാപ്പിംങ് തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി. കാട്ടന ആക്രമണമെന്ന് സംശയം.

ഉമർ വാൽപറമ്പൻ (65) ആണ് മരിച്ചത്. കാട്ടനയുടെ ചവിട്ടേറ്റതാവാം മരണകാരണമെന്നാണ് പഞ്ചായത്ത്‌ പ്രസിഡന്റ് അടക്കമുള്ളവർ പറയുന്നത്.


രാവിലെ ടാപ്പിംങ് ജോലിക്കായി വീട്ടിൽ നിന്നിറങ്ങിയ ഉമറിനെ ഏറെ നേരം കഴിഞ്ഞിട്ടും കാണാതായതിനെ തുടർന്ന് നാട്ടുകാരുടെ നേതൃത്വത്തിൽ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

മൃതദേഹത്തിൽ ആന ചവിട്ടിയതിന് സമാനമായ പരിക്കുകളാണുള്ളത് എന്നാണ് നാട്ടുകാർ പറയുന്നത്, എന്നാൽ വനം വകുപ്പ് ഇതുവരെ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.

Post a Comment

Previous Post Next Post