കോഴിക്കോട് മുക്കം: കാറും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഗുരുതര പരിക്കേറ്റ സ്കൂട്ടർ യാത്രീകൻ മരിച്ചു. റോഡരികിൽ നിർത്തിയിട്ട സ്കൂട്ടറിൽ അമിത വേഗത്തിൽ വന്ന കാർ ഇടിച്ചാണ് അപകടം ഉണ്ടായത്. പരിക്കേറ്റ സ്കൂട്ടർ യാത്രക്കാരനെ മുക്കത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ചാത്തമംഗലം കളൻതോട് സ്വദേശി പിലാശ്ശേരി കിണ്ടിയിൽ ശരീഫ് (49) ആണ് മരിച്ചത്. തിങ്കളാഴ്ച പകൽ 12 മണിയോടെയാണ് അപകടമുണ്ടായത്.