പത്തനംതിട്ട പന്തളത്ത് ടൂറിസ്റ്റ് ബസ്സും പ്രൈവറ്റ് ബസ്സും കൂട്ടിയിടിച്ച് അപകടം.ഊട്ടിയില്‍ നിന്ന് ആറ്റിങ്ങലിലേക്ക് പോയ ടൂറിസ്റ്റ് ബസ്സും പന്തളം സ്റ്റാന്‍റില്‍ നിന്ന് ഇറങ്ങി വന്ന പ്രൈവറ്റ് ബസ്സും തമ്മിലാണ് കൂട്ടിയിടിച്ചത്. ടൂറിസ്റ്റ് ബസില്‍ 49 പേർ ഉണ്ടായിരുന്നു. ഇന്ന് രാവിലെ 7.30 ന് ആണ് അപകടം ഉണ്ടായത്.ആറ്റിങ്ങലിലെ വാട്‌സാപ്പ് സൗഹൃദ കൂട്ടായ്മയുടെ നേതൃത്വത്തിലാണ് ടൂറിനു പോയത്. ഊട്ടിയില്‍ നിന്നും മടങ്ങി വരുന്ന വഴി ആണ് അപകടം.
അടൂരില്‍ നിന്ന് ഫയര്‍ഫോഴ്‌സ് എത്തി ടൂറിസ്റ്റ് ബസിന്റെ മുന്‍ ഭാഗം പൊളിച്ചാണ് യാത്രക്കാരെ പുറത്തിറക്കിയത്. ടൂറിസ്റ്റ് ബസില്‍ ഉള്ള യാത്രക്കാര്‍ക്ക് സാരമായ പരിക്കുകളുണ്ട്. അപകടത്തെ തുടര്‍ന്ന് എം സി റോഡില്‍ ഗതാഗത കുരുക്കുണ്ടായി.