നിയന്ത്രണംവിട്ട കാർ വഴിയാത്രക്കാരായ 3 പേരെ ഇടിച്ചു….ഒരാൾക്ക് ദാരുണാന്ത്യം

 


കോട്ടയം: കോട്ടയം വെളിയന്നൂരിൽ നിയന്ത്രണം വിട്ട കാറിടിച്ച് ലോട്ടറി തൊഴിലാളി മരിച്ചു. മൂവാറ്റുപുഴ സ്വദേശി മാത്യു പി. ജെ (65) ആണ് മരിച്ചത്. ഇന്ന് രാവിലെ 8 മണിയോടെ വെളിയന്നൂർ താമരക്കാട് ആയിരുന്നു അപകടം. നിയന്ത്രണം വിട്ട കാർ വഴിയാത്രികരായ മൂന്നുപേരെയാണ് ഇടിച്ചത്. മറ്റ് രണ്ട് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പാലയിൽ നിന്നും എറണാകുളത്തേക്ക് പോയ കാറാണ് അപകടത്തിൽപ്പെട്ടത്.

Post a Comment

Previous Post Next Post