ബൈക്കിൽ ബസിടിച്ച് പഞ്ചായത്ത് അംഗത്തിനും മകനും ദാരുണാന്ത്യം



മംഗളൂരു: പുത്തൂരിനടുത്ത കബക്കയിൽ ഞായറാഴ്ച കർണാടക ആർ.ടി.സി ബസ് ഇടിച്ച് മോട്ടോർ സൈക്കിൾ യാത്രക്കാരായ രണ്ടുപേർ മരിച്ചു. നരികൊമ്പു ഗ്രാമപഞ്ചായത്ത് അംഗം അരുൺ കുലാല (45), മകൻ ധ്യാൻ (15) എന്നിവരാണ് മരിച്ചത്. മംഗളൂരുവിൽനിന്ന് പുത്തൂരിലേക്ക് പോകുകയായിരുന്ന ബസ് മണി ഭാഗത്തുനിന്ന് വരികയായിരുന്ന ബൈക്കിൽ ഇടിക്കുകയായിരുന്നു.

അപകടത്തിൽ രണ്ട് യാത്രക്കാർക്കും ഗുരുതരമായി പരിക്കേറ്റു.​​​​​​​​​ പരിക്കേറ്റ ഇരുവരെയും ഉടൻതന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും വഴിമധ്യേ അരുൺ മരിച്ചു. മകൻ പിന്നീട് ആശുപത്രിയിലും മരിച്ചു. പുത്തൂർ ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥർ സംഭവസ്ഥലം സന്ദർശിച്ച് അന്വേഷണമാരംഭിച്ചു.

Post a Comment

Previous Post Next Post