പൂങ്കുടി മാങ്കടവ് പുഴയിൽ ഒഴുക്കിൽപ്പെട്ട 12 വയസ്സുകാരനെ കണ്ടെത്താൻ തിരച്ചിൽ ഊർജ്ജിതമാക്കി; ചാലിയാർ പുഴയിലേക്ക് വ്യാപിച്ചു



മലപ്പുറം: അരീക്കോട് പൂങ്കുടി മാങ്കടവ് പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ 12 വയസ്സുകാരൻ അൻസിഫിനായുള്ള തിരച്ചിൽ ഊർജ്ജിതമാക്കി. മരതക്കോടൻ ഹിദായത്തിന്റെ മകൻ അൻസിഫിനെയാണ് ഇന്നലെ വൈകുന്നേരം നാല് മണിയോടെ കാണാതായത്.  അൻസിഫ് പുഴയിൽ ഒഴുക്കിൽപ്പെട്ടതറിഞ്ഞ് നാട്ടുകാരും ഫയർഫോഴ്സും മുങ്ങൽ വിദഗ്ധരും സന്നദ്ധ സേനാ പ്രവർത്തകരും ചേർന്ന് ഉടൻ തന്നെ രക്ഷാപ്രവർത്തനം ആരംഭിച്ചിരുന്നു. എന്നാൽ, രാത്രി 11:30 വരെ തിരച്ചിൽ തുടർന്നുവെങ്കിലും കുട്ടിയെ കണ്ടെത്താൻ സാധിച്ചില്ല. 

വെളിച്ചക്കുറവും പുഴയിലെ കലങ്ങിയ വെള്ളവും തിരച്ചിലിന് വലിയ വെല്ലുവിളിയായി. ഇന്ന് രാവിലെ മുതൽ തിരച്ചിൽ വീണ്ടും സജീവമാക്കിയിട്ടുണ്ട്. 


കുട്ടിയെ കണ്ടെത്താനായി ചാലിയാർ പുഴയിലേക്കും തിരച്ചിൽ വ്യാപിപ്പിച്ചിരിക്കുകയാണ്. പ്രദേശവാസികളും അധികൃതരും കടുത്ത ആശങ്കയിലാണ്.


Post a Comment

Previous Post Next Post