മേശ നീക്കിയിട്ട് വാതില്‍ തുറക്കാൻ ശ്രമിക്കുന്നതിനിടെ അപകടം; ഗ്ലാസ് വീണ് പൊട്ടി ദേഹത്ത് കുത്തിക്കയറി, 5 വയസുകാരന് ദാരുണാന്ത്യം

 


കൊല്ലം കുണ്ടറയില്‍ മേശയിലുണ്ടായിരുന്ന ഗ്ലാസ് പൊട്ടി വീണ് പരിക്കേറ്റ് 5 വയസുകാരന് ദാരുണാന്ത്യം. കുമ്ബളം സ്വദേശികളായ സുനീഷ് -റൂബി ദമ്ബതികളുടെ മകൻ എയ്ദൻ ആണ് മരിച്ചത്.

ഇന്നലെ വൈകിട്ട് 4 മണിയോടെയായിരുന്നു സംഭവം. ഗ്ലാസ്‌ പൊട്ടി കുട്ടിയുടെ കാലില്‍ കൊണ്ട് രക്തം പോവുകയായിരുന്നു. ഏറെ നേരെ രക്തം വാർന്നുപോയതോടെയാണ് കുട്ടി മരണപ്പെട്ടത്. ചോരയില്‍ കുളിച്ച്‌ കിടക്കുന്ന നിലയില്‍ കുട്ടിയെ കണ്ടെത്തിയ ഉടൻ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.


കുട്ടിയുടെ അമ്മ കുളിക്കാനായി പോയ സമയത്തായിരുന്നു അപകടമുണ്ടായത്. മേശപ്പുറത്തുണ്ടായിരുന്ന ഗ്ലാസ് കുട്ടിയുടെ തുടയില്‍ കുത്തിയറുകയായിരുന്നു. ചോരവാർന്നുള്ള

മരണമെന്നാണ് പ്രാഥമിക നിഗമനം. കുളി കഴിഞ്ഞെത്തിയ കുട്ടിയുടെ മാതാവ് ചോരവാർന്ന് കിടക്കുന്ന എയ്ദനെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. എന്നാല്‍ ഡോക്ടർമാർ മരണം സ്ഥിരീകരിച്ചു. മേശ നീക്കിയിട്ട് വാതില്‍ കുറക്കാൻ ശ്രമിച്ചപ്പോഴാകാം അപകമുണ്ടായതെന്നാണ് നിലവിലെ നിഗമനം. കൊല്ലം കുണ്ടറ സെന്റ് ജോസഫ് ഇന്റർനാഷണല്‍ സ്കൂളിലെ എല്‍കെജി വിദ്യാർഥിയാണ് എയ്ദൻ. സംഭവത്തില്‍ കുണ്ടറ പോലീസ് അന്വേഷണം ആരംഭിച്ചു.

Post a Comment

Previous Post Next Post