കുടുംബ വഴക്കിനിടെ ഭർത്താവ് ഭാര്യയെ തീ കൊളുത്തി.. 90% പൊള്ളലേറ്റ് യുവതിക്ക് ദാരുണാന്ത്യം

 


കുടുംബ വഴക്കിനിടെ ഭർത്താവ് തീ കൊളുത്തിയ ഭാര്യ മരിച്ചു. സംഭവത്തിൽ ഭർത്താവ് രഘു തങ്കച്ചനെ മൂന്നാർ പൊലീസ് അറസ്റ്റ് ചെയ്തു. മാങ്കുളം താളുംകണ്ടം ട്രൈബൽ സെറ്റിൽമെന്റിലെ മിനി(39) ആണ് മരിച്ചത്. വെള്ളിയാഴ്ചയാണ് രഘു മിനിയെ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തിയത്. 90% പൊള്ളലേറ്റ് മിനി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് വൈകുന്നേരത്തോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു.


സംഭവസമയം വീട്ടില്‍ മറ്റാരും ഇല്ലായിരുന്നു. മിനിയെ ആദ്യം അടിമാലി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.

Previous Post Next Post