പലഹാരം തൊണ്ടയില്‍ കുടുങ്ങി സ്ത്രീ മരണപ്പെട്ടു: ദാരുണ അപകടം മകളുടെവിവാഹം നടക്കാനിരിക്കെ

 


താനൂര്‍: താനാളൂരിൽ പലഹാരം തൊണ്ടയില്‍ കുടുങ്ങി സ്ത്രീ മരണപ്പെട്ടു താനാളൂർ  മഹല്ല് ജുമാ മസ്ജിദിന് സമീപം സൈനബ (44)യാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്.

വൈകീട്ട് ചായ കുടിക്കുന്നതിനിടെ കപ്പ് കേക്കിന്റെ അവശിഷ്ടം തൊണ്ടയില്‍ കുടുങ്ങുകയായിരുന്നു. ഉടനെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.


ശനിയാഴ്ച സൈനബയുടെ മകള്‍ ഖൈറുന്നീസയുടെ വിവാഹം നടക്കാനിരിക്കെയായിരുന്നു സംഭവം. പ്രത്യേകസാഹചര്യത്തില്‍ വെള്ളിയാഴ്ച തന്നെ മകളുടെ നിക്കാഹ് കര്‍മം മാത്രം നടത്തി മറ്റുവിവാഹ ചടങ്ങുകള്‍ മാറ്റിവെയ്ക്കുകയായിരുന്നു.

Previous Post Next Post