ദുബായ്: ബലിപെരുന്നാൾ ആഘോഷത്തിനിടെ മലയാളി യുവാവ് ദുബായിൽ അപകടത്തിൽ മരിച്ചു. കോട്ടയം വേളൂർ സ്വദേശി ഐസക് പോൾ (29) ആണ് മരിച്ചത്.
ബലി പെരുന്നാൾ അവധി ദിനമായിരുന്ന ഇന്നലെ(വെള്ളി) ദുബായ് ജുമൈറ ബീച്ചിൽ സ്കൂബ ഡൈവിങ്ങിനിടെ അപകടമുണ്ടാകുകയും തുടർന്ന് ഹൃദയാഘാതം സംഭവിക്കുകയുമായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.ഐസക്കിന്റെ ഭാര്യയും അവരുടെ സഹോദരൻ ഐവിനും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.