യുവതിയെ ഭർതൃവീട്ടിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി


കോഴിക്കോട് :  കുറ്റ്യാടി കാഞ്ഞിരോളിയിൽ യുവതിയെ ഭർതൃവീട്ടിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. കാഞ്ഞിരോളിയിലെ അമ്പലക്കണ്ടി റാഷിദിൻ്റെ ഭാര്യ ജസീറ (28 ) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയാണ് ജസീലയെ ഭർതൃവീട്ടിലെ കിടപ്പുമുറിയിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. കിടപ്പുമുറിയിലെ ഫാനിൽ ബെഡ്ഷീറ് പിരിച്ച് തൂങ്ങിമരിച്ച നിലയിലാണ് ജസീറയെ കണ്ടെത്തിയത്. മക്കളാണ് ഉമ്മ ആത്മഹത്യ ചെയ്ത വിവരം റാഷിദിനെ വിളിച്ച് അറിയിച്ചത്. ...

ഓൺലൈൻ ഇടപാടുകൾ ആണ് ജസീറയുടെ മരണത്തിൽ എത്തിച്ചതെന്നാണ് നാട്ടുകാരുടെ ആരോപണം. പൊതുവേ ഊർജസ്വലയായ ജസീറയ്ക്ക് ഓൺലൈൻ ഇടപാടുമായി ബന്ധപ്പെട്ട് സാമ്പത്തിക ബാധ്യതകൾ ഉണ്ടായിരുന്നതായി പ്രദേശവാസികൾ പറയുന്നു.

Post a Comment

Previous Post Next Post