കോഴിക്കോട്: കുറ്റ്യാടി - വയനാട് റോഡിൽ കാഞ്ഞിരോളിപീടികയിൽ കാർ നിയന്ത്രണംവിട്ട് വൈദ്യുതത്തൂണിലിടിച്ച് അപകടം. വെള്ളിയാഴ്ച പുലർച്ചയാണ് സംഭവം. പെരിങ്ങത്തൂരിൽ നിന്ന് വരുകയായിരുന്ന കുടുംബം സഞ്ചരിച്ച കാറാണ് അപകടത്തിൽപെട്ടത്.......
ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന്റെ കാരണമെന്ന് ദൃക്‌സാക്ഷികൾ . യാത്രയ്ക്കിടെ നിയന്ത്രണം വിട്ട കാർ വൈദ്യുത പോസ്റ്റിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ......
കാറിന്റെ മുൻഭാഗം പൂർണമായും തകർന്നു. അപകടത്തിൽ ആർക്കും ആളപായമില്ല. അപകടത്തെ തുടർന്ന് മുടങ്ങിയ വൈദ്യുതി ലൈൻ കെ.എസ്. ഇ.ബി ജീവനക്കാരെത്തി പുനഃ സ്ഥാപിച്ചു..