സർക്കാര്‍ സ്കൂളിലെ പ്യൂണിനെ ആളൊഴിഞ്ഞ പ്രദേശത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി



പത്തനംതിട്ട കൂടൽ സർക്കാർ സ്കൂളിലെ പ്യൂണിനെ ആളൊഴിഞ്ഞ പ്രദേശത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കോന്നി മുതുപേഴുങ്കൽ സ്വദേശി ബെജി (52) ആണ് മരിച്ചത്. അപകീർത്തി പ്രചാരണം നടത്തിയെന്നാരോപിച്ച് ബെജിക്കെതിരെ മുമ്പ് ജോലി ചെയ്തിരുന്ന സ്കൂളിലെ പ്രഥമ അധ്യാപിക പൊലീസിൽ പരാതി നൽകിയിരുന്നു. പൊലീസ് വിളിപ്പിച്ചതിന് പിന്നാലെയാണ് ബെജിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.


വ്യാഴാഴ്ച മുതൽ ബെജിയെ കാണാനില്ലെന്ന് പരാതി ബന്ധുക്കൾ പൊലീസിൽ നൽകിയിരുന്നു. തുടർന്ന് അന്വേഷണം നടക്കുന്നതിനിടയാണ് വീടിന് അകലെയുള്ള ആളൊഴിഞ്ഞ പ്രദേശത്ത്‌ തൂങ്ങി മരിച്ച നിലയിൽ ബെജിയെ കണ്ടെത്തിയത്.

Post a Comment

Previous Post Next Post