റോങ്ങ് സൈഡിൽ വന്ന ബൈക്ക് യാത്രക്കാരെ ഇടിക്കാതിരിക്കാൻ വെട്ടിച്ചു നിയന്ത്രണം വിട്ട മിനി ലോറി മതിലിൽ ഇടിച്ച് ഡ്രൈവർക്ക് പരിക്ക്



കോഴിക്കോട് ഫറൂഖ് മണ്ണൂർ വളവ് ഒലിപ്രം റോട്ടിൽ ആണ് അപകടം എതിർ ദിശയിൽ റോങ്ങ് സൈഡിൽ വന്ന ബൈക്ക് യാത്രക്കാരെ ഇടിക്കാതിരിക്കാൻ വെട്ടിച്ചു നിയന്ത്രണം വിട്ട മിനി ലോറി മതിലിൽ ഇടിച്ച് ഒരാൾക്ക് പരിക്ക്. കൊണ്ടോട്ടി കോട്ടപ്പുറം സ്വദേശിക്ക് ആണ് പരിക്ക് എന്നാണ് വിവരം. പരിക്കേറ്റ ഡ്രൈവറെ ഫറൂക്കിലെ സ്വകാര്യ ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റുകയും ചെയ്തു. ഇന്ന് ഉച്ചക്ക് ശേഷം 2:30ഓടെ ആണ് അപകടം

Post a Comment

Previous Post Next Post