കോഴിക്കോട് പുതുപ്പാടി: ഈങ്ങാപുഴ കാക്ക വയലിനു സമീപം ബൈക്കുകൾ തമ്മിൽ കൂട്ടി ഇടിച്ച് അപകടത്തിൽ ഒരാൾ മരിച്ചു, രണ്ട് പേർക്ക് പരിക്ക് പരിക്കേറ്റു. ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി..
ഈങ്ങാപ്പുഴക്ക് അടുത്ത് കണ്ണപ്പൻകുണ്ട് സ്വദേശി വിഷ്ണു എന്നയാളാണ് മരണപ്പെട്ടത് മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിൽ.
കൂടെയുണ്ടായിരുന്ന വിനീത് എന്ന യുവാവിനും ഇതര സംസ്ഥാന തൊഴിലാളിയായ ബബ്ലു എന്ന യുവാവിനും പരിക്കേറ്റു.
പരിക്കേറ്റ രണ്ടു പേരെയും കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
വിവരങ്ങൾ നൽകിയത് ലത്തീഫ് അടിവാരം