താമരശ്ശേരി ചുരം യാത്രക്കാരുടെ ശ്രദ്ധിക്ക്.. പോലീസ് അറിയിപ്പ്



 താമരശ്ശേരി ചുരത്തിൽ ഇന്ന് വൈകിട്ട് ഏഴുമണി മുതൽ സഞ്ചാരികൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തിയതായി താമരശ്ശേരി പോലിസ് അറിയിച്ചു.


 വൈകുന്നേരം 7 മണി മുതൽ ചുരത്തിൽ അനധികൃത പാർക്കിങ്ങും, കൂട്ടം കൂടി നില്കുന്നതിനും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. 


ഈദ് പ്രമാണിച്ച് വിനോദ സഞ്ചാരികൾ വാഹനങ്ങളിൽ കൂട്ടമായി എത്തി ചുരത്തിൽ ഗതാഗത തടസ്സം ഉണ്ടാവാൻ സാധ്യതയുള്ളതിനാലാണ് നിയന്ത്രണം ഏർപ്പെടുത്തിയത്.

നിയന്ത്രണം അർദ്ധരാത്രി വരെ തുടരും.എന്ന് താമരശ്ശേരി പോലീസ് അറിയിച്ചു.. 

Post a Comment

Previous Post Next Post