മഞ്ചേരി: കാറിടിച്ച് ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു. മഞ്ചേരി മുള്ളന്പാറ നീലിപ്പറന്പ് പൂത്തില്ലൻ വിജയലക്ഷ്മി എന്ന ബേബി (72) യാണ് മരിച്ചത്.
ഇക്കഴിഞ്ഞ ശനിയാഴ്ച രാവിലെ 10.30ന് മഞ്ചേരി കച്ചേരിപ്പടി-തുറക്കല്‍ ബൈപാസ് റോഡില്‍ ബിസ്മി സൂപ്പർ മാർക്കറ്റിന് സമീപമാണ് അപകടം നടന്നത്. വീട്ടില്‍ നിന്ന് ബാങ്കിലേക്ക് പോവുകയായിരുന്ന വിജയലക്ഷ്മിയെ കാർ ഇടിക്കുകയായിരുന്നു.
ഉടൻ മഞ്ചേരി മെഡിക്കല്‍ കോളജാശുപത്രിയിലും തുടർന്ന് കോഴിക്കോട് മെഡിക്കല്‍ കോളജാശുപത്രിയിലും പ്രവേശിപ്പിച്ചുവെങ്കിലും മരണപ്പെടുകയായിരുന്നു.
മഞ്ചേരി എസ്‌ഐ സത്യപ്രസാദ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി. കൃഷ്ണകുമാർ എന്ന കുമാറാണ് മരിച്ച വിജയലക്ഷ്മിയുടെ ഭർത്താവ്.