കട്ടപ്പന: നിയന്ത്രണം നഷ്ടമായ കാര്‍ വീടിന്‍റെ മതിലിലേക്ക് ഇടിച്ചു കയറി. കട്ടപ്പന - ഇരട്ടയാര്‍ റോഡില്‍ വെട്ടിക്കുഴ കവലയ്ക്കു സമീപം തിങ്കളാഴ്ച രാത്രിയിലായിരുന്നു അപകടം.
അപകടം നടന്നശേഷം നിര്‍ത്താതെ പോയ കാര്‍ പിന്നീട് വെള്ളയാംകുടിക്ക് സമീപത്ത് പോലീസ് കസ്റ്റഡിയിലെടുത്തു. അമിതവേഗതയില്‍ റോഡിലൂടെ പോയ കാര്‍ നിയന്ത്രണം നഷ്ടമായി വീടിന്‍റെ മതില്‍ ഇടിച്ചു തകര്‍ക്കുകയായിരുന്നു. നാട്ടുകാര്‍ പോലീസില്‍ വിവരമറിയിക്കുകയും കട്ടപ്പന പോലീസിന്‍റെ നേതൃത്വത്തില്‍ വെള്ളയാംകുടി ഭാഗത്തുവച്ച് കാര്‍ കസ്റ്റഡിയില്‍ എടുക്കുകയുമായിരുന്നു. സംഭവത്തില്‍ മതില്‍ തകര്‍ന്നിട്ടുണ്ട്.