വയനാട് പനമരത്ത് യുവാവ് ഷോക്കേറ്റ് മരിച്ചു..പനമരം പുഞ്ചവയൽ അശ്വതി നിവാസിൽ ബാലകൃഷ്ണൻ മാസ്റ്ററുടെ മകൻ ജിജേഷ് ബി നായർ(45)ആണ് മരിച്ചത്. വീടിനു സമീപത്തെ കോഴിഫാമിൽ വയറിങ് അറ്റകുറ്റപ്പണിക്കിടെ ഷോക്കേൽക്കുകയായിരുന്നു.ശബ്ദം കേട്ട് സ്ഥലത്തെത്തിയ ഭാര്യയ്ക്കും ഷോക്കേറ്റിട്ടുണ്ട്. അബോധാവസ്ഥയില്‍ കിടക്കുന്ന ജിജേഷിനെ എഴുന്നേല്‍പ്പിക്കാന്‍ ശ്രമിച്ചപ്പോഴാണ് ഭാര്യയ്ക്ക് ഷോക്കേറ്റത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ് സംസ്കാരം പിന്നീട്. അമ്മ: സുമവല്ലി. ഭാര്യ: ദിഷ. മകൾ: ആദിത്യ ജിജേഷ്