മൂന്നാറില്‍ സ്വകാര്യബസ്സിന്റെ ടയര്‍ ഒട്ടത്തിനിടെ ഊരി പോയി. ഊരിത്തെറിച്ച ടയര്‍ റോ‍ഡരുകില്‍ പാര്‍ക്ക് ചെയ്തിരുന്ന ഓട്ടോയില്‍ ഇടിച്ചു

 


ഇടുക്കി: മൂന്നാറില്‍ സ്വകാര്യബസ്സിന്റെ ടയർ ഒട്ടത്തിനിടെ ഊരി തെറിച്ചു. മൂന്നാറില്‍ നിന്നും ആലുവയ്ക്ക് പോകുന്ന സംഗമം ബസ്സിന്റെ ടയറാണ് ഓട്ടത്തിനിടയില്‍ ഊരി പോയത്.

ടയർ ഉരുണ്ട് നിർത്തിയിട്ടിരുന്ന ഓട്ടോയില്‍ ഇടിക്കുകയായിരുന്നു. ബസ്സിന്റെ ആക്സില്‍ ഒടിഞ്ഞതിന് ശേഷം വീല്‍ വയറിങ്ങോടെ ഊരിപ്പോവുകയായിരുന്നു.

മൂന്നാർ ഹെഡ്‍വർക്ക് ഡാമിന് സമീപത്ത് വെച്ചാണ് അപകടം ഉണ്ടാകുന്നത്. ബസിന്റെ മുൻപിലെ ടയാറാണ് ഊരിപ്പോയത്. സംഭവത്തില്‍ ആർക്കും പരുക്കില്ല.

Post a Comment

Previous Post Next Post