സൗദിയില്‍ വാഹനാപകടത്തില്‍പ്പെട്ട് മലയാളി കുടുംബം; ഒരാള്‍ മരിച്ചു



 ദമ്മാം: സൗദിയിലെ ദമ്മാം അല്‍ഹസക്കടുത്ത് ഹുറൈറയില്‍ നടന്ന വാഹനാപകടത്തില്‍ മലയാളി കുടുംബത്തിലെ ഒരാള്‍ മരിച്ചു

ഇന്നലെ പുലർച്ചയോടെ തൃശൂർ നാട്ടിക സ്വദേശി കല്ലിപറമ്ബില്‍ സിദ്ദീഖ് അസൈനാറും കുടുംബവുമാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ സിദ്ദിഖിന്റെ ഇരട്ടക്കുട്ടികളിലൊരാളായ ഫർഹാന ഷെറിൻ(18) സംഭവ സ്ഥലത്ത് വെച്ച്‌ തന്നെ മരിച്ചു. സിദ്ദീഖും ഭാര്യയും മറ്റ് രണ്ട് കുട്ടികളും പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവരില്‍ ഒരാളുടെ നില ഗുരതരമാണെന്നാണ് ലഭിക്കുന്ന വിവരം.


സന്ദർശക വിസയിലെത്തിയ കുടുംബത്തിന്റെ വിസ പുതുക്കുന്നതിന് ബഹറൈനില്‍ പോയി തിരിച്ച്‌ റിയാദിലേക്ക് വരുന്നതിനിടെയാണ് അപകടം. ദമ്മാം റിയാദ് ഹൈവേയില്‍ ഖുറൈസിന് സമീപം ഹുറൈറയില്‍ വെച്ചാണ് ഇവർ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍പ്പെട്ടത്.

Post a Comment

Previous Post Next Post