കോട്ടക്കൽ എടരിക്കോട്: കനത്തമഴയിൽ പുത്തനത്താണി ഭാഗത്ത് നിന്നും വരികയായിരുന്ന കാർ ആറുവ രിപ്പാത എടരിക്കോട് മമ്മാലിപ്പ ടിക്ക് സമീപം നിയന്ത്രണം ന ഷ്ടപ്പെട്ട് വെള്ളക്കെട്ടിലേക്ക് മ റിഞ്ഞു. അപകടത്തിൽ മൂന്ന് വയസ്സുകാരിക്ക് ഗുരുതര പ രിക്കേറ്റു. എടരിക്കോട് ചെറു ശ്ശോല പറമ്പൻ ഹുബൈബ് ഹുദവിയുടെ മകൾ തൗഹയെ ചങ്കുവെട്ടിയിലെ അൽമാസ് ആശുപത്രിയിൽ പ്രവേശിപ്പി ച്ചു. ഹുബൈബ് ഹുദവിയും ഭാ ര്യയും സഹോദരിയുടെ മക്ക ളായ മൂന്നുപേരും പരിക്കേൽ ക്കാതെ രക്ഷപ്പെട്ടു. ചൊവ്വാഴ്ച രാത്രി എട്ടരയോടെയാണ് അ പകടം. പുതുപ്പറമ്പിലെ പെങ്ങ ളുടെ വീട്ടിലേക്ക് പോകുകയാ യിരുന്നു കുടുംബം.
നിർമാണ പ്രവൃത്തികൾ ന ടക്കുന്ന ഭാഗത്തെ വെള്ളക്കെ ട്ടിലേക്ക് കാർ തലകീഴായി മ റിയുകയായിരുന്നു. ഏറെ നേ രത്തെ ശ്രമത്തിന് ശേഷം പു റത്തെത്തിയ ഹുബൈബാണ് ഭാര്യയേയും മക്കളേയും പുറ ത്തെത്തിച്ചത്. അവസാനമാണ് തവയെ രക്ഷിക്കാൻ കഴി ഞ്ഞത്. പ്രവൃത്തികൾ നടക്കു ന്നതിനാൽ ഈ ഭാഗത്ത് പാത പൂർണമായും തുറന്നുകൊടു ത്തിട്ടില്ല. വാഹനങ്ങളും യാത്ര ക്കാരും കുറവായിരുന്നു. വെ ള്ളത്തിൽ മുങ്ങിയ കാറിന് മു കളിൽ നിൽക്കുകയായിരുന്ന കുടുംബത്തെ ഇതുവഴി വന്ന ലോറിയിലുള്ളവരാണ് റോഡി ലേക്ക് എത്തിച്ചത്. കനത്ത മഴ യിൽ പ്രവൃത്തികൾ നടക്കുന്ന ത് ശ്രദ്ധയിൽപ്പെടാത്തതാണ് അപകട കാരണം. സൂചന അ പായ ബോർഡുകളും സ്ഥാപി ച്ചിട്ടില്ല. കോട്ടക്കൽ പൊലീസ് നടപടികൾ സ്വീകരിച്ചു.