കെ.എസ്.ആർ.ടി.സി ബസ് ബൈക്കിൽ ഇടിച്ച് അപകടം

 


കൂത്താട്ടുകുളം : കൂത്താട്ടുകുളം കൂ സ്വകാര്യ ബസ് സ്റ്റാൻഡിനു സമീപം കെ.എസ്.ആർ.ടി.സി ബസ് ബൈക്കിൽ ഇടിച്ച് വയോധികന് പരിക്ക്.

ഇന്നലെ രാവിലെ 10ഓടെ കൂത്താട്ടുകുളം കെ.എസ്.ആർ.ടി.സി സ്റ്റാൻഡില്‍ നിന്ന് മാർക്കറ്റ് റോഡിലേക്ക് എത്തിയ കോട്ടയത്തേക്ക് പോവുകയായിരുന്ന, ബസ് ബൈക്കില്‍ ഇടിക്കുകയായിരുന്നു. രാമപുരം പൊരുന്നക്കോട്ട് ജോസഫ് ജോർജിനാണ് (66) പരിക്കേറ്റത്. ഇദ്ദേഹത്തെ കൂത്താട്ടുകുളത്തെ സർക്കാർ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല.

Post a Comment

Previous Post Next Post