ഓമനി വാൻ നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചുകയറി നാലുപേർക്ക് പരിക്ക്

 


കൊന്നി : പുനലൂർ - മൂവാറ്റുപുഴ കോ സംസ്ഥാനപാതയിലെ മ്ലാന്തടത്ത് ഓമനി വാൻ നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചുകയറി നാലുപേർക്ക് പരിക്കേറ്റു.

ഇന്നലെ രാവിലെ 6.30നാണ് സംഭവം. കോന്നി ഭാഗത്ത് നിന്ന് കൂടലിലേക്ക് പോകുകയായിരുന്ന വാനാണ് സ്കൂട്ടറിന് സൈഡ് കൊടുക്കുമ്ബോള്‍ നിയന്ത്രണം വിട്ട് റോഡരികിലെ കടയിലേക്ക് ഇടിച്ചു കയറിയത്. കടയുടെ വരാന്തയില്‍ സാധനങ്ങള്‍ വാങ്ങാൻ നില്‍ക്കുകയായിരുന്ന മ്ലാന്തടം പുത്തൻവീട്ടില്‍ സുപ്രഭാ രാജു (53) നെ പരിക്കുകളോടെ കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലും വാനിലെ യാത്രക്കാരായ കോന്നി സ്വദേശികളായ അസറുദ്ദീൻ (30), ഉബൈദുള്ള (31), നൗഷാദ് (19) എന്നിവരെ കോന്നിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു

Post a Comment

Previous Post Next Post