ഓട്ടോറിക്ഷ മറിഞ്ഞ് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഡ്രൈവർ മരിച്ചു



പാലക്കാട്‌ മണ്ണാർക്കാട് : ഓട്ടോറിക്ഷ മറിഞ്ഞ് അപകടത്തിൽ ചികിത്സയിലായിരുന്ന ആൾ മരിച്ചു. മലപ്പുറം കരിങ്കല്ലത്താണി മരുതലയിലെ കിളിയച്ചൻ ഹംസ (63 ) യാണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്ക് പാലക്കാട് – കോഴിക്കോട് ദേശീയപാതയിലെ കരിങ്കല്ലത്താണി മണലുംപുറത്ത് രൂപപ്പെട്ട കുഴിയിൽ ചാടി ആണ് ഓട്ടോറിക്ഷ മറിഞ്ഞത്. 

ഗുരുതര പരിക്കുകളോടെ ആശുപത്രിയിലെത്തിച്ചെങ്കിലും ചൊവ്വാഴ്ച ഉച്ചയോടെയാണ് മരിച്ചത്. പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. അപകടശേഷം നാട്ടുകാരും പൊലീസും ചേര്‍ന്ന് ഇവിടെ സൂചന ബോ൪ഡ് വെച്ചിട്ടുണ്ട്.


Post a Comment

Previous Post Next Post