കോഴിക്കോട്: കോഴിക്കോട് പേരാമ്പ്രയില്‍ കനത്ത മഴയില്‍ കല്‍മതില്‍ ഇടിഞ്ഞു വീണു. വൈകുന്നേരം 6.30 ഓടെയാണ് സംഭവം. പേരാമ്പ്ര ഇഎംഎസ് സഹകരണ ആശുപത്രിക്ക് പിറകുവശത്തുള്ള നവനീത് ജനാര്‍ദ്ദനന്റെ ഉടമസ്ഥതയിലുള്ള വീടീന്റെ പത്ത് മീറ്ററോളം ഉയരമുള്ള കല്‍മതിലും സമീപത്തുള്ള മതിലുമാണ് ഇടിഞ്ഞു വീണത്
ആദ്യം ഒരു വശം ഇടിഞ്ഞു വീഴുകയായിരുന്നു. നിമിഷങ്ങള്‍ക്കുള്ളില്‍ മതില്‍ പൂര്‍ണ്ണമായും നിലം പതിച്ചു. മതിലിന്റെ ഒരു വശം ഇടിഞ്ഞു വീഴുന്നത് കണ്ട് മതിലിനു താഴെ ഗ്രൗണ്ടില്‍ പാര്‍ക്ക് ചെയ്ത ആംബുലന്‍സുകള്‍ മറ്റൊരു ഇടത്തേക്ക് മാറ്റി പാര്‍ക്ക് ചെയ്തതിനാല്‍ വലിയ അപകടം ഒഴിവായി