നീലഗിരിയിൽ കാട്ടാന ആക്രമണം ഒരാൾ മരണപെട്ടു



നീലഗിരി ഗൂഡല്ലൂരില്‍ കാട്ടാന ആക്രമണത്തില്‍ മലയാളിക്ക് ദാരുണാന്ത്യം. ദേവര്‍ശോലയില്‍ താമസിക്കുന്ന ആറു (65) ആണ് മരിച്ചത്. കൂലിപ്പണി കഴിഞ്ഞ് മടങ്ങുമ്പോള്‍ ആനയുടെ മുന്നില്‍പെടുകയായിരുന്നു. ആന ഇദ്ദേഹത്തെ എടുത്ത് എറിഞ്ഞു എന്നാണ് ലഭിക്കുന്ന വിവരം. ഇയാള്‍ സംഭവ സ്ഥലത്ത് വച്ചുതന്നെ മരിച്ചു. രാത്രി ഒന്‍പത് മണിയോടെയാണ് സംഭവം.


നാട്ടുകാര്‍ വിവരമറിയച്ചതിനെ തുടര്‍ന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്തെത്തി. എന്നാല്‍ മൃതദേഹം സംഭവ സ്ഥലത്ത് നിന്ന് മാറ്റാന്‍ അനുവദിച്ചിട്ടില്ല. വനം വകുപ്പിന്റെ ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി നാട്ടുകാരുമായി ചര്‍ച്ച നടത്തുകയാണ.് ഫെന്‍സിങ് ഉള്‍പ്പടെ സ്ഥാപിക്കുമെന്ന ഉറപ്പ് ലഭിക്കാതെ പ്രതിഷേധത്തില്‍ നിന്ന് പിന്മാറില്ലെന്ന് നാട്ടുകാര്‍ അറിയിച്ചു.


കഴിഞ്ഞ കുറേ നാളുകളായി പ്രദേശത്ത് വന്യജീവി പ്രശ്‌നം രൂക്ഷമാണ്. കഴിഞ്ഞയാഴ്ച പുലിയെ ഉള്‍പ്പടെ കണ്ടതായി നാട്ടുകാര്‍ പറയുന്നു. കഴിഞ്ഞയാഴ്ച മറ്റൊരാളും ഇത്തരത്തില്‍ ആനയുടെ മുന്നില്‍ പെട്ടിരുന്നു.

Post a Comment

Previous Post Next Post