ഇന്‍സ്റ്റഗ്രാം റീല്‍സെടുക്കുന്നതിനിടെ ആറു പെണ്‍കുട്ടികള്‍ യമുനാനദിയില്‍ മുങ്ങിമരിച്ചു. ആഗ്രയിലാണ് സംഭവം. തൊട്ടടുത്തുള്ള വയലിലെ പണിക്ക് പിന്നാലെയാണ് പെണ്‍കുട്ടികള്‍ നദിയിലേക്ക് ഇറങ്ങിയത്. റീല്‍സെടുത്തും വെള്ളത്തില്‍ കളിച്ചും നില്‍ക്കുന്നതിനിടെ ആഴമേറിയ ഭാഗത്തേക്ക് വീണു
പൊടുന്നനെ ഒഴുക്കില്‍പ്പെടുകയും ചെയ്തുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. വെള്ളത്തിലിറങ്ങിയവരില്‍ നാലുപെണ്‍കുട്ടികളാണ് ഒഴുക്കില്‍പ്പെട്ടുപോയത്. ഒപ്പമുണ്ടായിരുന്ന രണ്ടുപേരെ പ്രദേശവാസികള്‍ രക്ഷപെടുത്തി അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.