കോഴിക്കോട്: അറബിക്കടലിൽ അപകടത്തിൽപ്പെട്ട് തീപിടിച്ച എംവി വാൻഹായ് 503 കപ്പലിലെ തീ നിയന്ത്രണ വിധേയമാക്കാനായില്ലെന്ന് റിപ്പോർട്ട്.
കപ്പല്‍ കത്തിയമരുന്നുവെന്ന വിവരമാണ് പുറത്തുവരുന്നത്. തീ പടരുകയാണ്. കോസ്റ്റ് ഗാർഡ് ഷിപ്പുകള്‍ക്ക് തീപിടിത്തമുണ്ടായ കപ്പലിന് അടുത്തേക്ക് അടുക്കാൻ സാധിക്കുന്നില്ല. കപ്പലിലെ കണ്ടെയ്നറുകള്‍ കടലിലേക്ക് വീഴുന്നുവെന്ന വിവരമാണ് പുറത്തുവരുന്നത്. അപകടത്തില്‍പ്പെട്ടവരെ നാവികസേന കപ്പലായ ഐഎൻഎസ് സൂറത്തിലേക്ക് മാറ്റിയിരിക്കുകയാണ്. ഗുരുതരമായി പരിക്കേറ്റവരെ ഹെലികോപ്റ്റർ മാർഗം മംഗലാപുരത്ത് എത്തിക്കാനാണ് ആലോചന. പരിക്കേറ്റവരെല്ലാം നിലവിലുള്ളത് ഐഎൻഎസ് സൂറത്തിലാണ്.
ചരക്ക് കപ്പലിലുണ്ടായിരുന്ന ക്യാപ്റ്റനടക്കം 18 പേരെ രക്ഷപ്പെടുത്തി. 22 പേരാണ് കപ്പലിലുണ്ടായിരുന്നത്. നാലുപേരെ കാണാതായിട്ടുണ്ട്. പരിക്കേറ്റവരില്‍ രണ്ട് പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്