മീൻ പിടിക്കാൻ പോയ യുവാവ് കനാലിൽ വീണു മരിച്ചു



കോഴിക്കോട്  വടകര  കന്നിനടയ്ക്കും കോട്ടപള്ളിക്കും ഇടയിൽ  മഹി കനാലിൽ  മീൻ പിടിക്കാൻ പോയ തൊടന്നൂർ സ്വദേശിയായ വരക്കൂൽ തഴെ മുഹമ്മദ് (31) ആണ് മരിച്ചത്. ഏഴ് മണിക്കൂറോളം നീണ്ട തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.ഫയർഫോഴ്സും നാട്ടുകാരും കുറ്റ്യാടിയിൽ നിന്നെത്തിയ ജനകീയ ദുരന്ത നിവാരണ സേനാംഗങ്ങളുമാണ് തിരച്ചിൽ നടത്തിയത്.

അടിയൊഴുക്ക് ശക്തമായ കനാലിൽനിന്നും 

കുറ്റ്യാടി ജനകീയ ദുരന്തനിവാരണ സേനാംഗങ്ങളാണ് മൃതദേഹം കണ്ടെത്തിയത്.


കോട്ടപ്പള്ളി കന്നിനടഭാഗം കൽവർട്ടി നടുത്താണ് യുവാവിനെ ഉച്ചയോടെ കാണാതായത്.

വല വീശുമ്പോൾ വലയോടൊപ്പം കനാലിലേക്ക് വീഴുകയായിരുന്നു.

വടകര നാദാപുരം ഫയർ യുണിറ്റുകൾ തിരച്ചിലിൽ ഭാഗമായി.


Post a Comment

Previous Post Next Post