കൽപ്പറ്റ: ഒരു ദാരുണ അപകടത്തിന്റെ നടുക്കത്തിലാണ് കമ്ബളക്കാട് വാസികൾ. വീടിന് സമീപം പാൽ വാങ്ങാനായി നിൽക്കുമ്ബോൾ ആണ് 19-കാരിയെ ജീപ്പ് ഇടിച്ചുതെറിപ്പിച്ചത്.
സംഭവ സ്ഥലത്ത് വെച്ച് തന്നെ പെണ്‍കുട്ടി മരിച്ചിരിന്നു. ഇതോടെ നാടിന് അകെ കണ്ണീരായി മാറിയിരിക്കുകയാണ് ദില്‍ഷാന എന്ന ആ 19-കാരി. ഇപ്പോഴിതാ, മറ്റൊരു ദുഃഖ വാർത്തയാണ് പുറത്തുവരുന്നത് ദില്‍ഷാനയെ വാഹനം ഇടിച്ചത് കണ്ട അയല്‍വാസിയെ ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു എന്ന സങ്കടപ്പെടുത്തുന്ന വാർത്തയും പുറത്തുവരുന്നു. ഇയാളെ കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.
കമ്ബളക്കാട് പുത്തന്‍തൊടുകയില്‍ ദില്‍ഷാന (19) ആണ് ഇന്ന് രാവിലെ പാല്‍ വാങ്ങാനായി പുറത്ത് ഇറങ്ങിയപ്പോള്‍ അപകടത്തില്‍ മരിച്ചത്. കമ്ബളക്കാട് സിനിമാ ഹാളിനു സമീപം ഇന്ന് രാവിലെ ഏഴ് മണിയോടെയായിരുന്നു അപകടം നടന്നത്.
സുല്‍ത്താൻ ബത്തേരി സെന്റ് മേരീസ് കോളേജ് വിദ്യാര്‍ഥിനിയാണ് മരിച്ച ദില്‍ഷാന. പാല്‍ വാങ്ങാനായി റോഡരികില്‍ നിന്ന പെണ്‍കുട്ടിയെ നിയന്ത്രണം വിട്ടു വന്ന ജീപ്പ് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. പെണ്‍കുട്ടി സംഭവം സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ആശുപത്രിയില്‍ നിന്നും ദില്‍ഷാനയുടെ മൃതദേഹം കമ്ബളക്കാട് വീട്ടില്‍ എത്തിച്ചിട്ടുണ്ട്.
അതേസമയം, ദില്‍ഷാനയുടെ മരണത്തില്‍ സ്ഥലത്ത് വലിയ തോതിലുള്ള പ്രതിഷേധം ഉയർന്നിട്ടുണ്ട്. റോഡിനരികില്‍ കൂട്ടിയിട്ട ജല്‍ ജീവൻ പൈപ്പുകളും അപകടത്തിന് കാരണമായെന്ന് ചൂണ്ടികാട്ടിയാണ് നാട്ടുകാർ പ്രതിഷേധിക്കുന്നത്.
നിയന്ത്രണംവിട്ട ജീപ്പ് വന്നപ്പോള്‍ പൈപ്പുകള്‍ ഉള്ളതിനാല്‍ കുട്ടിക്ക് ഓടി മാറാൻ കഴിഞ്ഞില്ലെന്നാണ് നാട്ടുകാർ ചൂണ്ടികാട്ടുന്നത്. മാസങ്ങളായി വാട്ടർ അതോറിറ്റിയുടെ പൈപ്പുകള്‍ റോഡ് അരികില്‍ കിടക്കുന്നുണ്ട്. നടക്കാൻ പോലും വഴിയില്ലാത്ത അവസ്ഥയാണ്. അധികൃതരുടെ ഈ കടുത്ത അനാസ്ഥയും ദില്‍ഷാനയുടെ ജീവൻ നഷ്ടമാകാൻ കാരണമായെന്നും ഇനിയെങ്കിലും പരിഹാരം കാണാൻ സാധിക്കണമെന്നും നാട്ടുകാർ രൂക്ഷമായി പ്രതികരിച്ചു.
അമിത വേഗത്തിലായിരുന്നു ജീപ്പെത്തിയതെന്ന് നാട്ടുകാര്‍ പറഞ്ഞു. കുടിവെള്ള വിതരണ പദ്ധതിക്കായി റോഡരികില്‍ ഇറക്കിയിട്ട വലിയ പൈപ്പില്‍ ഇടിച്ചതിന് ശേഷമാണ് ജീപ്പ് നിയന്ത്രണം നഷ്ടമായി യുവതിയെ ഇടിച്ചത്. അമിത വേഗമുണ്ടായിരുന്നത് കൊണ്ട് തന്നെ പൈപ്പടക്കം കുട്ടിയുടെ ദേഹത്തിടിച്ചിരിക്കാമെന്നാണ് നാട്ടുകാര്‍ പറയുന്നത്. ആവശ്യത്തിന് വീതിയില്ലാത്ത റോഡിരികില്‍ ഇത്തരത്തില്‍ പൈപ്പ് ഇറക്കിയിടുന്ന കരാറുകാരും അതിന് കൂട്ടുനില്‍ക്കുന്ന ഉദ്യോഗസ്ഥരുമാണ് ദാരുണ സംഭവത്തിന് ഉത്തരവാദികളെന്നും നാട്ടുകാര്‍ രൂക്ഷമായി ആരോപിച്ചു.