മലപ്പുറം: വേങ്ങര കാരാത്തോട് പുഴയിൽ വീണു എന്ന സംശയത്തിൽ തിരച്ചിൽ നടത്തിയിരുന്ന വെങ്കുളം സ്വദേശി സൈദലവി (63)ന്റെ മൃതദേഹം കണ്ടെത്തി. പരപ്പനങ്ങാടിയിൽ ഉള്ള അട്ടക്കുളങ്ങര പുഴയിൽ നിന്ന് ലഭിച്ച മൃതദേഹം വേങ്ങര കാരാത്തോട് നിന്നും കാണാതായ സൈതലവിയുടേതാണ് എന്ന് ബന്ധുക്കൾ തിരിച്ചറിയുകയായിരുന്നു . മൃതദേഹം തിരൂരങ്ങാടി ആശുപത്രി മോർച്ചറിയിലാണ് ഉള്ളത്. .
വെങ്കുളം സ്വദേശി സൈതലവിയുടെ ഡ്രസ്സ്, കുട എന്നിവ കാരാത്തോട് കടലുണ്ടിപ്പുഴയുടെ ഓരത്ത് സംശയാസ്പദമായ രീതിയിൽ കണ്ടതിനാൽ പുഴയിൽ വീണു പോയതാണെന്ന നിഗമതലത്തിൽ രണ്ടുദിവസമായി തിരച്ചിൽ നടന്നുവരികയായിരുന്നു. ആക്സിഡൻറ് ഡെസ്ക് 24×7 ഡിഫൻസ് ടീം അംഗങ്ങൾ, ഫയർഫോഴ്സ്, പോലീസ്, സന്നദ്ധപ്രവർത്തകർ ,നാട്ടുകാർ എന്നിവർ തിരച്ചിലിൽ പങ്കാളികളായിരുന്നു.