നീലഗിരി: തമിഴ്‌നാട് നീലഗിരി ജില്ലയിലെ കാട്ടാന ആക്രമണത്തിൽ മലയാളി കൊല്ലപ്പെട്ടു. നീലഗിരി ജില്ലയിലെ പന്തല്ലൂർ, ചന്തക്കുന്ന് സ്വദേശിയായ ജോയ് (58) ആണ് കൊല്ലപ്പെട്ടത്
എട്ട് മണിയോടെയാണ് ആക്രമണം നടന്നത്. കടയിൽ പോയി വീട്ടിലേക്ക് മടങ്ങവെ ആന ആക്രമിക്കുകയായിരുന്നു. ജോയിയുടെ മൃതദേഹം പന്തല്ലൂർ സർക്കാർ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
ജോയ് കൃഷിക്കാരനാണ്. ബത്തേരിയോട് ചേർന്ന് നിൽക്കുന്ന അതിർത്തി പ്രദേശമാണ് ജോയിയുടെ ഗ്രാമം. സംഭവത്തിൽ വനം വകുപ്പ് അന്വേഷണം ആരംഭിച്ചതായും റിപ്പോർട്ടുകളുണ്ട്.