വരന്തരപ്പിള്ളിയിൽ വീടിനുള്ളിൽ കൊല്ലപ്പെട്ട യുവതിയുടെ സഹോദരന് വാഹനാപകടത്തിൽ ഗുരുതര പരിക്ക്. ദിവ്യയുടെ ഏക സഹോദരൻ 33 വയസുള്ള ദിപീഷിനാണ് പരിക്കേറ്റത്. ഞായറാഴ്ച വൈകിട്ട് ആറുമണിയോടെ വരന്തരപ്പിള്ളി കുട്ടോലിപ്പാടത്ത് വെച്ചാണ് അപകടം ഉണ്ടായത്.
ദിപീഷ് സഞ്ചരിച്ച സ്കൂട്ടർ കാറിൽ ഇടിച്ചാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ ദിപീഷിനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരിച്ച സഹോദരി ദിവ്യയുടെ വീടിൻ്റെ 150 മീറ്റർ അകലെ വെച്ചാണ് അപകടമുണ്ടായത്.
കണ്ണാറ സ്വദേശി തെങ്ങനാൽ വീട്ടിൽ കുഞ്ഞുമോന്റെ ഭാര്യ ദിവ്യയെയാണ് വരന്തരപ്പിള്ളിയിലെ വാടക വീട്ടിൽ ഞായറാഴ്ച മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ദിവ്യയുടെ ഭർത്താവ് പൊലീസ് കസ്റ്റഡിയിലാണ്. ഭാര്യ നെഞ്ചുവേദന മൂലം മരിച്ചെന്നായിരുന്നു കുഞ്ഞുമോന്‍ പറഞ്ഞത്. രാവിലെ പൊലീസെത്തി നടത്തിയ ഇന്‍ക്വസ്റ്റിലാണ് യുവതിയുടെ കഴുത്തില്‍ പാടുകള്‍ കണ്ടത്. തുടര്‍ന്ന് കുഞ്ഞുമോനെ വിശദമായി ചോദ്യം ചെയ്തതിലാണ് കൊലപാതക വിവരം പുറത്തുവരുന്നത്.