എരുമപ്പെട്ടി സ്‌കൂളിലെ 54 വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധയേറ്റു



തൃശൂർ എരുമപ്പെട്ടി സ്‌കൂളിലെ  എൽ.കെ.ജി  മുതൽ നാലാം ക്ലാസ് വരെയുള്ള 54 കുട്ടികൾക്കാണ് ഭക്ഷ്യ വിഷബാധയേറ്റത് 

.കുട്ടികൾ വിവിധ ആശുപത്രികളിൽ ചികിത്സത്തേടി.

വ്യാഴാഴ്ച ഉച്ചഭക്ഷണവും പാലും കഴിച്ച വിദ്യാർത്ഥികൾക്കാണ് ചർദിയും വയറിളക്കവും അനുഭവപ്പെട്ടത്.


വ്യാഴാഴ്ച‌ രാത്രിയിലും വെള്ളി, ശനി ദിവസങ്ങളിലായിട്ടാണ് കുട്ടികൾക്ക് വയറിളക്കവും ചർദിയും അനുഭവപ്പെട്ട് തുടങ്ങിയത്. ഭൂരിഭാഗം കുട്ടികളെ എരുമപ്പെട്ടി സർക്കാർ ആശുപത്രിയിലും സ്വകാര്യ ക്ലിനിക്കുകളിലും ചികിത്സ നൽകി വീട്ടിലേക്ക് കൊണ്ട് പോയി. അതേ സമയം സ്കൂ‌ൾ എസ്.എം.സി ചെയർമാൻ വൈസ് ചെയർമാൻ എന്നിവർ ഉൾപ്പടെയുള്ളവരുടെ ഏതാനും കുട്ടികൾ ഇപ്പോഴും സ്വകാര്യ ആശുപത്രികളിൽ ചികിത്സയിലാണ്.

Previous Post Next Post