ബംഗളൂരു: വൈദ്യുത തൂണിൽ തൊട്ടതിനെ തുടർന്ന് പെൺകുട്ടിക്ക് ദാരുണാന്ത്യം. ബംഗളൂരുവിലെ ആനേക്കലിന് സമീപമാണ് സംഭവം. നാരായണഘട്ടയിൽ സ്വകാര്യ സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനി എസ്.തനിഷ്കയാണ് (11) മരിച്ചത്. വീടിന് പുറത്ത് കളിച്ചുകൊണ്ടിരുന്ന പെൺകുട്ടി അബദ്ധത്തിൽ വൈദ്യുത തൂണിൽ തട്ടിയതാണ് മരണകാരണമെന്ന് പൊലീസ് സ്ഥിരീകരിച്ചു. ആശുപത്രിയിൽ എത്തിച്ചെങ്കിലും കുട്ടിയെ രക്ഷിക്കാനായില്ല