പാലക്കാട്: നായയെ തട്ടി ബൈക്ക് മറിഞ്ഞ് യുവാവിന് പരിക്ക്. പാലക്കാട് മണ്ണാർക്കാട് ഉണ്ണിയാൽ റോഡിലാണ് അപകടം നടന്നത്. അപകടത്തില്‍ തടിയംപറമ്പ് വടക്കൻ മുഹമ്മദിന്‍റെ മകൻ കുഞ്ഞുമുഹമ്മദിന് (38) ഗുരുതരമായി പരിക്കേറ്റു. ഇന്നലെ വൈകിട്ടായിരുന്നു അപകടം. സംഭവത്തിന്‍റെ സിസിടിവി ദൃശ്യം പുറത്തുവന്നു.