റാഞ്ചി: ജാർഖണ്ഡിലെ ദിയോഘറിൽ കൻവാർ തീർഥാടകർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു. അപകടത്തിൽ അഞ്ചു പേർ മരിച്ചു. നിരവധി പേർക്ക് പരുക്കേറ്റു. ചൊവ്വാഴ്ച പുലർച്ചെ 4.30 ഓടെയായിരുന്നു അപകടമുണ്ടായത്. മോഹൻപുർ പോലീസ് സ്റ്റേഷൻ പരിധിയിലെ ജമുനിയ വനപ്രദേശത്ത് വെച്ചായിരുന്നു അപകടം. ഗ്യാസ് സിലിണ്ടറുകളുമായി പോയ ട്രക്കുമായി വാഹനം ഇടിക്കുകയായിരുന്നുവെന്ന് ധുംകെ സോൺ ഐജി ഷൈലേന്ദ്ര കുമാഡ സിൻഹ പറഞ്ഞു.
മരണ സംഖ്യ ഇനിയും കൂടിയേക്കാമെന്നാണ് വിവരം. പരുക്കേറ്റവരുടെ നില ഗുരുതരമാണ്. പരുക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
