മാഹി കനാലിൽ കണ്ടെത്തിയ സ്ത്രീയുടെ മൃതദേഹം തിരിച്ചറിഞ്ഞു. മരിച്ചത് വടകര സ്വദേശിനി

 


കോഴിക്കോട്: മാഹി കനാലിൽ കണ്ടെത്തിയ സ്ത്രീയുടെ മൃതദേഹം തിരിച്ചറിഞ്ഞു. തോടന്നൂർ താഴെ മലയിൽ ഓമന (65) ആണ് മരിച്ചത്. വടകര തോടന്നൂർ കവുന്തൻ നടപ്പാലത്തിനടുത്ത് ഇന്ന് വൈകിട്ടോടെയാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ വടകര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതിന് പിന്നാലെയാണ് മൃതദേഹം തിരിച്ചറിഞ്ഞത്. മുഖം വ്യക്തമല്ലാതെ അഴുകിയ നിലയിലാണ് ഓമനയുടെ മൃതദേഹം കണ്ടെത്തിയത്. നൈറ്റി ധരിച്ച് തലയിൽ വെള്ള തോർത്ത് കൊണ്ട് കെട്ടിയിരുന്നു. ഇടത് കൈയിൽ കറുപ്പും കാവിയും ചരട് കെട്ടിയിരുന്നു. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം വടകര ജില്ലാ ആശുപത്രിയിലാണുള്ളത്

പൊക്കുവാണ് ഓമനയുടെ ഭർത്താവ്.


Post a Comment

Previous Post Next Post