പ്രവാസി മലയാളി യുവാവ് ദുബായിൽ ഷോക്കേറ്റ് മരിച്ചു

 


ദുബായ് : പ്രവാസി മലയാളി ദുബായിൽ ഷോക്കേറ്റ് മരിച്ചു. പാലക്കാട് കൂറ്റനാട് ചാലിശ്ശേരി ദുബായ് റോഡ് കൊളവർണിയിൽ വീട്ടിൽ അജ്മൽ (24) ആണു മരിച്ചത്. ഇലക്ട്രിഷ്യനായിരുന്നു. കപ്പലിലെ വർക്‌ഷോപ്പിൽ ജോലിചെയ്യുന്നതിനിടെ ഷോക്കേൽക്കുകയായിരുന്നു.

ബുധനാഴ്ചയാണു സംഭവം. സഹോദരിയുടെ വിവാഹത്തിൽ പങ്കെടുക്കുന്നതിനായി അജ്മൽ ഒന്നരവർഷം മുൻപാണ് നാട്ടിൽ വന്നത്. ഈ മാസം 30നു നാട്ടിൽ വരാനിരിക്കെയാണു വേർപാട്. മൃതദേഹം നാട്ടിലെത്തിച്ചു കബറടക്കം നടത്തുമെന്ന് ബന്ധുക്കൾ അറിയിച്ചു. പിതാവ്: മാനു, മാതാവ്: സുബൈദ, സഹോദരങ്ങൾ: അസ്‌ലഹ, അഫീന, നിഷ

Post a Comment

Previous Post Next Post