കൊണ്ടോട്ടി കിഴിശ്ശേരി: കൊണ്ടോട്ടിയിൽ ജോലിസ്ഥലത്തുനിന്ന് ഉയരത്തിൽ നിന്ന് വീണ് പെയിന്റിംഗ് തൊഴിലാളി മരണപ്പെട്ടു. കൊണ്ടോട്ടി - കിഴിശ്ശേരി കുഴിഞ്ഞോളം സ്വദേശി പറക്കാട് താമസിക്കുന്ന അത്തിക്കോടൻ ജാബിർ ആണ് അപകടത്തിൽ മരിച്ചത്.
കൊണ്ടോട്ടി കൊട്ടപ്പുറത്ത് ജോലി ചെയ്യുകയായിരുന്നതിനിടെ ഇന്ന് ഉച്ചക്ക് ശേഷമാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ ജാബിറിനെ ഉടൻ തന്നെ കൂടെ ഉണ്ടായിരുന്നവരും നാട്ടുകാരും ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മയ്യിത്ത് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.